മാവേലിക്കര: കെ.എസ്.ആർ.ടി.സി മാവേലിക്കര ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ മാവേലിക്കര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.വി.ജിന്‍ൻരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റിയംഗം ഡോ.സിജി സോമരാജൻ, ജില്ലാ ട്രഷറർ ജെ.പ്രശാന്ത് ബാബു, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.സോമരാജൻ എന്നിവർ സംസാരിച്ചു. കെ.കെ.ശിവദാസ്, എം.ഹരിദാസ്, ജി.സുധീഷ്ബാബു എന്നിവർക്ക് യാത്രയയപ്പ് നല്‍കി. ഭാരവാഹികളായി എം.ഷാജഹാൻ (പ്രസിഡന്റ്), ലക്ഷ്മി എസ്.ചന്ദ്രൻ, കെ.ഉണ്ണിക്കൃഷ്ണപിള്ള (വൈസ് പ്രസിഡന്റ്), ബി.അനീഷ് (സെക്രട്ടറി), കെ.ജി.ഹരികുമാർ, ശ്രീകാന്ത് രവി (ജോ.സെക്രട്ടറിമാർ), ആർ.രാജേഷ് (ട്രഷറർ), ഡോ.കെ.കെ.ക്ഷേമലത (വനിത കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.