മാവേലിക്കര: ഗ്രേറ്റർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് വാഷിംഗ് മെഷിനും കാൻസർ സെന്ററിലേക്ക് ടി.വിയും നൽകി. ഡിസ്ട്രിക്ട് ഗവർണർ മാഗി ജോസിൽ നിന്നും ഡോ.ജിതേഷ് ഇവ ഏറ്റുവാങ്ങി. പ്രസിഡന്റ് അഡ്വ.എൻ.നാഗേന്ദ്രമണി, മാഗി ജോസ്, ഡോ.ജിതേഷ്, സെക്രട്ടറി ലാൽദാസ്, ഐസക്ക് തോമസ് എന്നിവർ സംസാരിച്ചു.