local-

ചാരുംമൂട്: താമരക്കുളം കണ്ണനാകുഴി രാജീവ് ഭവനത്തിൽ രാജമ്മയുടെ (75) വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10 ലിറ്റർ ചാരായം നൂറനാട് റേഞ്ച് എക്സൈസ് സംഘം കണ്ടെടുത്തു.

ഒരു ലിറ്റർ ചാരായം ആയിരം രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നതെന്ന് ഇവർ സമ്മതിച്ചു. രാജമ്മയെ പ്രതി ചേർത്ത് എക്സൈസ് കേസെടുത്തു. റെയ്ഡിന് പ്രിവന്റീവ് ഓഫീസർമാരായ കെ.സദാനന്ദൻ, അബ്ദുൾ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർന്മാരായ യു. അനു, അബ്ദുൾ റിയാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയ ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.