പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം മഹാവിഷ്ണു ക്ഷേത്രത്തിലെ വെള്ളി അങ്കി സമർപ്പണം ഭക്തിസാന്ദ്രമായി. തത്രാം വെളി കൃഷ്ണകുമാറിന്റെ വസതിയിൽ നിന്നും താലപ്പൊലിയുടേയും വിവിധ വാദ്യമേളങ്ങൾ, കാവടി തുടങ്ങിയവയുടേയും അകമ്പടിയോടെയാണ് ക്ഷേത്രത്തിൽലേക്ക് വെള്ളി അങ്കി എത്തിച്ചത്. ക്ഷേത്രം ഭാരവാഹികളും മേൽശാന്തി രജിത്ത് ശാന്തിയും ചേർന്ന് അങ്കി ഏറ്റുവാങ്ങി. കൃഷ്ണകുമാറിന്റെ കുടുംബാംഗങ്ങൾ അരിത്താല സമർപ്പണവും നടത്തി. തുടർന്ന് എസ് എൻ ഡി പി യോഗം 574-ാം നമ്പർ ശാഖാ യോഗത്തിലെ കുമാരനാശാൻ കുടുംബ യൂണിറ്റിന്റെ താലപ്പൊലി, ഓട്ടൻതുള്ളൽ, വയലാർ ഗാനമേള എന്നിവയും നടന്നു.