മാരാരിക്കുളം: എസ്.എൻ.ഡി പി യോഗം 521ാം നമ്പർ മാരാരിക്കുളം ശാഖയിൽ ഗുരുവരുൾ നാളെ നടക്കും.രാവിലെ 10 ന് ഡോ.കെ.പി.മധുസൂദനപ്പണിക്കർ ഉദ്ഘാടനം നിർവഹിക്കും.ശാഖാ പ്രസിഡന്റ് കെ.ആർ.ബാലകൃഷ്ണൻ അദ്ധ്യക്ഷനാകും.യൂണിയൻ കൗൺസിലർമാരായ വി.ആർ.വിദ്യാധരൻ ​ടി.വിനുകുട്ടൻ എന്നിവർ സംസാരിക്കും.10.30 ന് പ്രീതി ടീച്ചർ ഗുരുപ്രഭാഷണം നടത്തും.11.30 ന് ഗുരുപൂജ ഒന്നിന് പ്രസാദമൂട്ട്, 2 മുതൽ ഗുരുദേവ കൃതികളുടെ ആലാപനം,2 ന് സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും.5 ന് ഏകാത്മകം കുണ്ഡലിനിപ്പാട്ട് നൃത്താവിഷ്‌ക്കാരം എന്നിവയും നടക്കും.