ചേർത്തല:എസ്.എൻ.ഡി.പി യോഗം തൈക്കൽ 519-ാം നമ്പർ ശാഖയിലെ ചെമ്പഴന്തി കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗം ഇന്ന് വൈകിട്ട് 3ന് പി.പി.ഷാജിയുടെ വസതിയിൽ നടക്കും.ചേർത്തല യൂണിയൻ കൗൺസിലർ പി.വിനോദ് ഉദ്ഘാടനം ചെയ്യും.കൺവീനർ വി.ജയശ്രീ അദ്ധ്യക്ഷത വഹിക്കും.ശാഖ പ്രസിഡന്റ് എം.പി.നമ്പ്യാർ,സെക്രട്ടറി പി.എം.പുരുഷോത്തമൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.ബിന്ദു സത്യൻ സ്വാഗതവും എസ്.പി.ബാബു നന്ദിയും പറയും.