അമ്പലപ്പുഴ:പ്രാർത്ഥനാ സംഗമം കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയയാൾക്ക് കാറിടിച്ച് പരിക്കേറ്റു. ലോക് താന്ത്രിക്ക് ജില്ലാ വൈസ് പ്രസിഡന്റ് പുന്നപ്ര അൽനൂർ വീട്ടിൽ ജമാൽ (ജമാൽ പള്ളാത്തുരുത്തിക്കാണ് (60) പരിക്കേറ്റത്. ദേശീയപാതയിൽ കാക്കാഴം റയിൽവേ മേൽപ്പാലത്തിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കാക്കാഴം പള്ളിക്കു സമീപം നടന്ന പ്രതിഷേധ പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.