ക്ഷേത്രം ജീവനക്കാർ പിടിച്ചു തള്ളിയെന്ന് ആരോപണം
അമ്പലപ്പുഴ. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കളഭ ദർശനത്തിനെത്തിയ ഭക്തയ്ക്ക്, ക്ഷേത്രം ജീവനക്കാർ പിടിച്ചു തള്ളിയതിനെത്തുടർന്ന് കതകിൽ തലയിടിച്ച് പരിക്കേറ്റതായി പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14ാം വാർഡ് വെള്ളം തെങ്ങ് വീട്ടിൽ പ്രമീളയ്ക്കാണ് (73) പരിക്കേറ്റത്.
നാലമ്പലത്തിലെ തിരക്കിനിടെ ക്ഷേത്രം ജീവനക്കാർ പ്രമീളയെ പിടിച്ചു തള്ളുകയായിരുന്നെന്ന് കണ്ടു നിന്നവർ പറഞ്ഞു. തല പൊട്ടി വസ്ത്രത്തിൽ മുഴുവനും ചോര പടർന്ന നിലയിലാണ് പ്രമീള ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകുമെന്ന് പ്രമീള പറഞ്ഞു.