ആലപ്പുഴ: ജില്ലാ ഫുട്ബാൾ അസോസിയേഷൻ ഓഫീസ് എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് കെ.എം.ഐ മേത്തർ ലോഗോ പ്രകാശനം ചെയ്തു. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ മുഖ്യാത്ഥിയായി. വി.ജി.വിഷ്ണു അദ്ധ്യക്ഷനായി.ബി.എച്ച്.രാജീവ്, കെ.എ.വിജയകുമാർ, സി.വി. മനോജ് കുമാർ, ശ്രീചിത്ര, റെമജി ഓസ്കാർ എന്നിവർ സംസാരിച്ചു. മുൻ ഇന്ത്യൻ താരം സുനിൽ കുമാർ, ഫിഫ റഫറി ആന്റണി, സംസ്ഥാന സ്കൂൾ തല ടീം അംഗങ്ങളായ സാന്ദ്ര ശശി, അഭിരാമി എന്നിവരെ ആദരിച്ചു. ആദിത്യ വിജയകുമാർ നന്ദി പറഞ്ഞു.