s

മാവേലിക്കര : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ യുവതീ-യുവാക്കൾക്കുള്ള പ്രീ-മാര്യേജ് കൗൺസിലിംഗ് ദ്വിദിന ക്യാമ്പിന്റെ ഉദ്ഘാടനം യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി നിർവഹിച്ചു. പുതിയകാവ് വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ ജയകുമാർ പാറപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. ഷാജി എം. പണിക്കർ, ബി. സത്യപാൽ, അഭിലാഷ് ഓലകെട്ടി, ഗോപൻ ആഞ്ഞിലിപ്ര, അജി പേരാത്തേരിൽ, രഞ്ജിത്ത് ചുനക്കര, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. പായിപ്ര ദമനൻ, ബിന്ദു വിനോദ്, ദർശന എന്നിവർ ക്ലാസുകൾ നയിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.