ph

കായംകുളം: എം.എസ്.എം കോളേജിലും തുടർന്ന് ആശുപത്രിയിലും കെ.എസ്.യു - എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസ് പക്ഷപാതപരമായി പെരുമാറുകയും കെ.എസ്.യു, എം.എസ്.എഫ് വിദ്യാർത്ഥികളെ മർദ്ദി​ച്ച് കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയും ചെയ്തെന്ന് ആരോപി​ച്ച് ബ്ളോക്ക് കോൺഗ്രസ് കമ്മി​റ്റികളുടെ നേതൃത്വത്തിൽ കായംകുളം പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി.

കോൺഗ്രസ് ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച്‌ പൊലീസ് സ്റ്റേഷന് മുന്നിൽ തടഞ്ഞു. തുടർന്ന് നടന്ന യോഗം ഡി സി സി പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്തു, നോർത്ത് ബ്ലോക്ക്‌ പ്രസിഡന്റ് എ. ജെ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ. ത്രിവിക്രമൻതമ്പി, അഡ്വ. യു . മുഹമ്മദ്‌, പി. എസ്. ബാബുരാജ്, എ. പി ഷാജഹാൻ, നിതിൻ എ പുതിയിടം, കെ രാജേന്ദ്രൻ,എസ്. അബ്‌ദുൽനാസർ, കെ. തങ്ങൾ കുഞ്ഞ്, കടയിൽ രാജൻ എന്നിവർ സംസാരിച്ചു.