ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് കുട്ടനാട്ടിൽ നടത്തുന്ന വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ മന്ത്രി ജി.സുധാകരൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.കുട്ടനാടിലെ വിവിധ പദ്ധതികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.

മണ്ഡലത്തിൽ 37 റോഡുകൾ, 20 പാലങ്ങൾ, 11 കെട്ടിടങ്ങൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടക്കുന്നത്. കോഴിമുക്ക് - ചമ്പക്കുളം റോഡ്, എടത്വ - വിയ്യപുരം റോഡ്, പള്ളിക്കൂട്ടുമ്മ - നീലംപേരൂർ റോഡ് എന്നിവ ഉടൻ ഉദ്ഘാടനം ചെയ്യാനാവും. എ.സി റോഡിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ടെണ്ടർ ക്ഷണിക്കും.