ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി ഒന്നിന് കൊടിയേറി 21ന് ആറാട്ടോടെ സമാപിക്കും. ഒന്നിന് വൈകിട്ട് 7.30നും 8നും മദ്ധ്യേ ക്ഷേത്രം തന്ത്രി ഡോ.ഷിബു ഗുരുപദം കൊടിയേറ്റും.തുടർന്ന് കൊടിയേറ്റ് സദ്യ.രാത്രി 8.30ന് കഥാപ്രസംഗം.2ന് വൈകിട്ട് 7ന് മധുരഗീതങ്ങൾ,രാത്രി 8ന് തിരുവാതിര,9.30ന് നാടകം.3ന് വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ,രാത്രി 8.30ന് ഗാനമേള.4ന് വൈകിട്ട് 7ന് ഗാനാമൃതം,രാത്രി 9.30ന് നൃത്താരാധാന.5ന് വൈകിട്ട് 7ന് നൃത്തസന്ധ്യ,രാത്രി 8.30ന് ഗാനമേള.6ന് വൈകിട്ട് 5ന് ബേബി പാപ്പാളിയുടെ പ്രഭാഷണം,7ന് സംഗീത കച്ചേരി,രാത്രി 9.30ന് ആലപ്പി തിയേറ്റേഴ്സിന്റെ നാടകം കപ്പിത്താൻ.7ന് ചിക്കരകൊട്ടിക്കൽ കൂട്ടക്കള മഹോത്സവം,വൈകിട്ട് 5ന് സന്തോഷ്കുമാർ തൈക്കാട്ടുശേരിയുടെ പ്രഭാഷണം .7ന് സംഗീതസദസ്,രാത്രി 8.30ന് നൃത്താവിഷ്ക്കാരം,9.30ന് കഥാ പ്രസംഗം.8ന് വൈകിട്ട് 5ന് വൈക്കം മുരളിയുടെ പ്രഭാഷണം ,7ന് സംഗീതസദസ്,രാത്രി 9.30ന് ഡാൻസ്.9ന് വൈകിട്ട് 7ന് സംഗീതസദസ്,തുടർന്ന് ഭക്തിഗാനസുധ,രാത്രി 8.30ന് ക്ലാസിക്കൽ ഡാൻസ്.10ന് വൈകിട്ട് 5ന് ഓട്ടൻതുള്ളൽ,7ന് മുരളീഗീതങ്ങൾ,രാത്രി 8.15ന് ക്ലാസിക്കൽ ഡാൻസ്,8.45ന് നൃത്തസന്ധ്യ.11ന് വൈകിട്ട് 5ന് രജികുമാർ കുറുപ്പംകുളങ്ങരയുടെ പ്രഭാഷണം.രാത്രി 8ന് മജീഷ്യൻ മാനൂർ രാജേഷ് അവതരിപ്പിക്കുന്ന ഇല്യൂഷൻ.12ന് വൈകിട്ട് 7ന് സംഗീതസദസ്,രാത്രി 9ന് തിരുവാതിര.13ന് പുലർച്ചെ 5.30ന് മഹാഗണപതിഹോമം,രാത്രി 8ന് ഗാനോത്സവം.14ന് വൈകിട്ട് 6.30ന് സോപാന സംഗീതം,7ന് ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ തയ്യാറാക്കിയ ഓട്ടൻ തുള്ളൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.ജയരാജ് അവതരിപ്പിക്കും.രാത്രി 8ന് നൃത്തോത്സവം,9ന് കതിരാട്ടം.15ന് താലിചാർത്ത് മഹോത്സവം,ഉച്ചയ്ക്ക് 12ന് പട്ടും താലിയും ചാർത്ത്,വൈകിട്ട് 5ന് മനോജ് മാവുങ്കലിന്റെ പ്രഭാഷണം.7ന് നാദലയതരംഗം,രാത്രി 8.30ന് ഡ്രം സോളോ,9.30ന് കോമഡി ഉത്സവരാവ്.16ന് വൈകിട്ട് 7ന് സംഗീതസദസ്,രാത്രി 8.30ന് ഡാൻസ്.17ന് വൈകിട്ട് 7ന് സംഗീതസദസ്,രാത്രി 8.30ന് നാടകം.18ന് വൈകിട്ട് 6ന് തെക്കേചേരുവാര താലപ്പൊലി,രാത്രി 8ന് സംഗീതനിശ.19ന് വൈകിട്ട് 5ന് ഡോ.ശീരപാണിയുടെ പ്രഭാഷണം.6ന് വടക്കേചേരുവാര താലപ്പൊലി,രാത്രി 8ന് സംഗീതകച്ചേരി,10ന് ഡാൻസ്.20ന് തെക്കേ ചേരുവാര മഹോത്സവം,രാവിലെ 7.30ന് ശ്രീബലി,തുടർന്ന് സംഗീതസദസ്,ഉച്ചയ്ക്ക് 12ന് ഓട്ടൻതുള്ളൽ,വൈകിട്ട് 4ന് കാഴ്ചശ്രീബലി,രാത്രി 8ന് കരിമരുന്ന് പ്രയോഗം,8.30ന് സംഗീത സംവിധായകൻ ശരത്തിന്റെ സംഗീത സദസ്,11ന് പള്ളിവേട്ട.21ന് വടക്കേ ചേരുവാര മഹോത്സവം,രാവിലെ 7.30ന് ശ്രീബലി,ഉച്ചയ്ക്ക് 12ന് ഓട്ടൻതുള്ളൽ,12.45ന് കൊടിമരച്ചുവട്ടിൽ കുരുതി,വൈകിട്ട് 4ന് കാഴ്ചശ്രീബലി,രാത്രി 8ന് കരിമരുന്ന് പ്രയോഗം,10ന് ഗാനമേള,പുലർച്ചെ ഒന്നിന് ഗരുഡൻതൂക്കം വഴിപാട്,5ന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.ആര്യൻ ഹരിദാസ് ചള്ളിയിലാണ് തെക്കേ ചേരുവാര ഉത്സവ പ്രസിഡന്റ്.ഡി.ബിനുമോൻ പുതിയാവെളിയാണ് വടക്കേ ചേരുവാര ഉത്സവ പ്രസിഡന്റ്.പ്രഭാഷ് ബാഹുലേയൻ മാടത്താനിലാണ് വാളണ്ടിയർ ക്യാപ്ടൻ,