ആലപ്പുഴ: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് ഇന്ന് രാവിലെ 8.30ന് മന്ത്രി ജി.സുധാകരൻ ദേശീയപതാക ഉയർത്തും.
ലോക്കൽ പൊലീസ്, സായുധ പൊലീസ്, വനിതാ പൊലീസ്, എക്‌സൈസ്, ഫയർ ഫോഴ്‌സ് , എൻ.സി.സി., സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ്, ബുൾബുൾ, കബ്‌സ് എന്നീ വിഭാഗങ്ങളുടെ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും. പൊലീസിന്റെയും സ്‌കൂൾ വിദ്യാർത്ഥികളുടെയും ബാൻഡ് സെറ്റുകൾ അകമ്പടി സേവിക്കും. ദിനാഘോഷത്തോടനുബന്ധിച്ച് ദേശഭക്തി ഗാനാലാപനം, ബാൻഡ് ഡിസ്‌പ്ലേ, കലാപരിപാടികൾ എന്നിവ നടക്കും.