ചേർത്തല: ചേർത്തല കനാലിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാൻ കളക്ടറേറ്റിൽ മന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. കനാൽ വൃത്തിയാക്കി മോടി പിടിപ്പിക്കുന്ന ജോലികൾ ചേർത്തല ഹൈവേ പാലം മുതലാണ് നടക്കുന്നത്.