ആലപ്പുഴ: റിപ്പബ്‌ളിക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അറിയിച്ചു. രാവിലെ 10 ന് മുല്ലക്കൽ ടി.വി.സ്മാരകത്തിൽ ദേശീയ പതാക ഉയർത്തി ഭരണഘടനയുടെ ആമുഖം വായിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ലയിലെ പാർട്ടി ഓഫീസുകളിലും ദേശീയ പതാക ഉയർത്തും.