പൂച്ചാക്കൽ : തളിയാപറമ്പ് ഗുരുക്ഷേത്രത്തിൽ ചതയദിന പ്രാർത്ഥന നാളെ നടക്കും. ഗുരുദേവ കീർത്തനങ്ങളുടെ ആലാപനം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുപ്രസാദം തുടങ്ങിയ ചടങ്ങുകൾ നടക്കും. ക്ഷേത്രം മേൽശാന്തി ഷാജിസഹദേവൻ കാർമ്മികനാകും. രതിഷ് സ്നേഹേശേരി, സി.പി. സ്വയംവരൻ, വി.എൻ മണിയപ്പൻ എന്നിവർ നേതൃത്വം നൽകും.