പൂച്ചാക്കൽ : പാണാവള്ളി കാരാളപ്പതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി ഒന്നു മുതൽ നാലുവരെ നടക്കും.2 ന് രാവിലെ 10 ന് പൊങ്കാല സമർപ്പണത്തിന് ആർ എൽ വി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഷീലാവതി തിരിതെളിക്കും.10.30 ന് കരളപ്പതി ഭദ്രകാളി ദേവിയുടെ ചിത്രം ക്ഷേത്രാചാര്യൻ മോനാട്ടു മനക്കൽ കൃഷ്ണൻ നമ്പൂതിരി അനാച്ഛാദനം ചെയ്യും,11 ന് സംഗീത സദസ്, 11.30 ന് പൊങ്കാല സമർപ്പണം, വൈകിട്ട് വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6.30ന് താലപ്പൊലി വരവ്, 9 ന് നാടൻ പാട്ടിന്റെ ദൃശ്യാവിഷ്കാരം: 4 ന്വൈകിട്ട് 5ന് പകൽപ്പൂരം. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി സുമേഷ് ശാന്തി കാർമ്മികത്വം വഹിക്കും. എ കെ.ബാബുരാജ്, റ്റി. കുഞ്ഞപ്പൻ എന്നിവർ ഉത്സവത്തിന് നേതൃത്വം നൽകും.