മാവേലിക്കര: കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന മാത്യു സി കുറ്റിശേരിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് വിചാർ വിഭാഗ് നിയോജക മണ്ഡലം കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി യോഗം ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് വർഗീസ് പോത്തൻ അദ്ധ്യക്ഷനായി. യോഗത്തിൽ ഡി.സി.സി ഭാരവാഹികളായ അഡ്വ.കെ.ആർ.മുരളീധരൻ, കല്ലുമല രാജൻ, നൈനാൻ സി.കുറ്റിശേരിൽ, കുര്യൻ പള്ളത്ത്, അലക്സ് മാത്യു, കെ.എൻ.മോഹൻലാൽ, ലളിതാ രവീന്ദ്രനാഥ്, ജോൺ.കെ മാത്യൂ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മാത്യു സി.കുറ്റിശേരിയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.