ചേർത്തല:ഒൻപത് വയസുകാരിയായ ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ 57 കാരനെ പോക്‌സോ നിയമ പ്രകാരം പൊലീസ് അറസ്​റ്റ് ചെയ്തു. അർത്തുങ്കൽ സ്വദേശി തോമസിനെയാണ് എസ്.ഐ.ടോൾസൺ ജോസഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.