മാവേലിക്കര- ദേശിയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി മാവേലിക്കര തിരെഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ജനാധിപത്യത്തിൽ ജനതയുടെ പങ്കാളിത്വം എന്ന വിഷയത്തിൽ സെമിനാർ നടത്തി. ചെങ്ങനൂർ ആർ.ഡി.ഒ ജി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. മാവേലിക്കര തഹസിൽദാർ എസ്.സന്തോഷ് കുമാർ മോഡറേറ്റർ ആയിരുന്നു. മുൻ ജില്ലാ കളക്ടർ വി.കെ ബാലകൃഷ്ണൻ വിഷയാവതരണം നടത്തി. എ.ആർ അനീഷ്, ചുനക്കര ജനാർദ്ദനൻ നായർ, പത്തിയൂർ ശ്രീകുമാർ, സി.റ്റി.മാത്യു, രാജേന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.