ചേർത്തല:വാരനാട് ദേവിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഫെബ്രുവരി 2ന് നടക്കും. രാവിലെ 8.30ന് തന്ത്റി കടിയക്കോൽമന കൃഷ്ണൻ നമ്പൂതിരി ദേവസ്വം അടുപ്പിലേക്ക് അഗ്നി പകരും. രാവിലെ പത്തോടെ പൊങ്കാല സമർപ്പണം ആരംഭിക്കും. മേൽശാന്തി ശ്രീകൃഷ്ണര് മനോജ്, സഹശാന്തിമാരായ മുരളീധരൻപോറ്റി, നാരായണൻ എമ്പ്രാൻ,പ്രകാശൻപോറ്റി എന്നിവർ പൊങ്കാല നേദിക്കും.