ഹരിപ്പാട്: കതിർമണ്ഡപത്തിൽ നിന്നും മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുക്കാൻ നവ ദമ്പതികളെത്തി. എരിയ്ക്കാവ് ശങ്കരയ്യൻ തോപ്പിൽ മോഹനന്റെയും മണിയമ്മയുടെയും മകനായ രതീഷിന്റെയും താമല്ലാക്കൽ നന്ദുകാട്ടിൽ ശ്രീവത്സന്റെയും അംബികയുടെയും മകൾ ആതിയുമാണ് വിവാഹ വേഷത്തിൽ തന്നെ മഹാശൃംഖലയിലെത്തിയത്. വിവാഹം കുമാരപുരം കവറാട്ട് ശ്രീ മഹാദേവക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. രക്തഹാരമണിഞ്ഞാണ് ഇരുവരും ശ്യംഖലയിൽ കണ്ണികളായത്. കുമാരപുരം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗം ഡാറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന രതീഷ് ഡി.വൈ.എഫ്.ഐ ഏരിയ ജോയിന്റ് സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമാണ് .
മനുഷ്യ മഹാശ്യംഖലയിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നും സ്ത്രീകളും കുട്ടികളും ഉൾപ്പടെ പതിനായിരങ്ങളാണ് പങ്കെടുത്തത്. ഹരിപ്പാട് കൂടാതെ മാവേലിക്കര, കോന്നി, പത്തനംതിട്ട തുടങ്ങിയ ഭാഗങ്ങളിലെ പ്രവർത്തകരും ഹരിപ്പാടിന്റെ വിവിധ ഭാഗങ്ങളിൽ അണി നിരന്നു.