ആലപ്പുഴ: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് - 2020 ഫെബ്രുവരി രണ്ടുമുതൽ 9വരെ നടക്കുമെന്ന് പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ എം.അയ്യപ്പൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പമ്പാനദിയുടെ തീരത്ത് വിദ്യാധിരാജ നഗറിൽ 108-ാമത് പരിഷത്ത് അഷ്ടോത്തരശത പരിഷിത്തായിട്ടാണ് നടത്തുന്നത്. രണ്ടിന് വൈകിട്ട് 4ന് കോൽഹാപൂർ കനേരി മഠാധിപതി സ്വാമി അദൃശ്യകാട് സിദ്ധേശ്വര പരിഷത്ത് ഉദ്ഘാടനം ചെയ്യും. കൊടത്തൂർ അദ്വൈതാശ്രമത്തിലെ സ്വമി ചിദാനന്ദപുരി അദ്ധ്യക്ഷത വഹിക്കും. സ്മരണിക പ്രകാശനം ഒ.രാജഗോപാൽ എം.എൽ.എ നിർവഹിക്കും ഡോ. കെ.വി.ശേഷാദ്രിനാഥ ശാസ്ത്രി പ്രഭാഷണം നടത്തും. ആരാഗ്യയോഗശാസ്ത്ര സഭ, യുവവിജ്ഞാന സംഗമം, പ്രഭാഷണം, 108 കർഷകരെ ആദരിക്കൽ, പമ്പാപരിസ്ഥിതി സമ്മേളനം, കാർഷിക സെമിനാർ, ക്ഷേത്രകലാകാര വന്ദനം, തീർത്ഥപാദ ദർശന സമീക്ഷ, അന്താരാഷ്ട്ര ഹിന്ദു നേതൃ സമ്മേളനം, അയ്യപ്പഭക്ത സമ്മേളനം, ആചാര്യാനുസ്മരണ സമ്മേളനം, ബാലമഹാസമ്മേളനം, മാതൃപൂജ, വനിതാ സമ്മേളനം, മതപാഠശാല, ബാലഗോകുല സമ്മേളനം, 108ഗുരുക്കൻന്മാരെ ആദരിക്കൽ, 1008സ്ത്രീകൾ പങ്കെടുക്കുന്ന മഹാഗണപതിഹോമം, 1008പേർ പങ്കെടുക്കുന്ന നാരായണീയ പാരായണം എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ പബ്ളിസിറ്റി കമ്മിറ്റി കൺവീനർന്മാരായ ശ്രീജിത്ത് അയിരൂർ, ശിവൻകുട്ടി നായർ, എൻ.കെ.നന്ദകുമാർ എന്നിവർ പങ്കെടുത്തു.