തുറവൂർ: പുത്തൻവീട് ശ്രീമഹേശ്വരി അമ്മൻകോവിലിലെ അമ്മൻകുട മഹോത്സവം ഇന്ന് തുടങ്ങും ഫെബ്രുവരി രണ്ടിന് സമാപിക്കും. ഇന്ന് രാത്രി 8.30 ന് തൃക്കൊടിത്താനം സുരേഷ് ആചാര്യരുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കല്യാണ കാൽനാട്ടും കാപ്പുകെട്ടും നടക്കും. ഒന്നിന് രാത്രി 9 ന് പാട്ടുകുളങ്ങര ദേവീക്ഷേത്രത്തിൽ നിന്നും ശിവശക്തി സത്യ കരകം നിറച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തും. രണ്ടിന് പുലർച്ചെ 2.30 ന് ഗുരുതി, 6 ന് മഞ്ഞൾ നീരാട്ട്, 9 ന് പൊങ്കൽ.