ആലപ്പുഴ : പെൻഷൻ പരിഷ്‌കരണ ചർച്ച അനിശ്ചിതമായി നീണ്ടുപോകുന്നതിൽ കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് പ്രതിഷേധിച്ചു. അടുത്ത ബഡ്ജറ്റിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കെ.എസ്.ആർ.ടി.സിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ജി.തങ്കമണി, യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ, കെ.എം.സിദ്ധാർത്ഥൻ, എം.പി.പ്രസന്നൻ, എം.അബൂബക്കർ, എൻ.സോമൻ, എ.ബഷീർകുട്ടി, വി.പുഷ്‌കരൻ, എസ്.പ്രേംകുമാർ, ഇ.എ.ഹക്കീം, എം.പുഷ്പാംഗദൻ, വി.വി.ഓംപ്രകാശ്, ബി.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.