ഹരിപ്പാട് : എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ 238ാം നമ്പർ ചിങ്ങോലി കിഴക്ക് ശാഖയിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ബ്രഹ്മമഠ സമർപ്പണവും 29 മുതൽ 31 വരെ നടക്കും. 29ന് രാത്രി 7ന് അനുഗ്രഹ പ്രഭാഷണം, 30ന് രാത്രി 8ന് നൃത്തനൃത്യങ്ങൾ, 31ന് രാവിലെ 9.30ന് വിഷ്ണു ശർമയുടെ മുഖ്യകാർമികത്വത്തിൽ മഹാഗുരുപ്രതിഷ്ഠ . 11ന് വേദമന്ത്ര ജപവും സങ്കീർത്തനാലാപനവും. വൈകിട്ട് 4ന് പൊതുസമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി എൻ. അശോകൻ ഓഫീസ് കെട്ടിട സമർപ്പണം നടത്തും. ശാഖ പ്രസിഡന്റ് എൻ. ശിവൻ മുല്ലപ്പന്തൽ സമർപ്പിക്കും. മേഖല കൺവീനർ പി. എൻ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തും. ഡി. കാശിനാഥൻ, എം. കെ ശ്രീനിവാസൻ, ഡി. ധർമരാജൻ എന്നിവർ സംസാരിക്കും.