ആലപ്പുഴ: ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്താകാൻ തയ്യാറെടുത്ത് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് . ഇതിനായുള്ള വിവര ശേഖരണം തുടങ്ങി. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിലാണ് വിവര ശേഖരണം നടത്തുക.
വിവര ശേഖരണത്തിലൂടെ കുട്ടികളുടെ അവസ്ഥാ പഠനം നടത്തി അവരുടെ പുരോഗതിക്കായി പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തുകളിലെ നവജാത ശിശുക്കൾ മുതൽ 18 വയസ് വരെയുള്ളവരുടെ അവസ്ഥാ പഠനമാണ് നടത്തുകയെന്ന് ബ്ലോക്കിലെ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥ രതിമണി പറഞ്ഞു.
വിവര ശേഖരണത്തിനായി 2019 - 2020 വാർഷിക പദ്ധതി പ്രകാരം 2 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. വീടുകൾ, സ്‌കൂൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ നേരിട്ടെത്തിയായാണ് അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ, എ.ഡി.എസ് പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ വിവര ശേഖരണം പൂർത്തിയാക്കുക.
5 ദിവസത്തിനുളളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.