അമ്പലപ്പുഴ : വാടയ്ക്കൽ ശ്രീനാരായണ ആദർശ സമിതി ഗുരുക്ഷേത്രത്തിൽ സപ്താഹയജ്ഞം 29 മുതൽ 4 വരെയും ഉത്സവം ഫെബ്രുവരി 1 മുതൽ 5 വരെയും നടക്കും. ഇന്ന് വൈകിട്ട് 4.30 ന് ഇരവുകാട് ശ്രീദേവി ക്ഷേത്രത്തിൽ നിന്നും വിഗ്രഹഘോഷയാത്ര ആരംഭിക്കും. 6.30 ന് പ്രകാശ് സ്വാമി ദീപപ്രകാശനവും സി.എം മുരളീധരൻ തന്ത്രി വിഗ്രഹപ്രതിഷ്ഠയും നിർവഹിക്കും. 4 ന് അവഭൃഥസ്നാനത്തോടെ സപ്താഹയജ്ഞം സമാപിക്കും. പ്രദേശവാസികളുടെ കലാപരിപാടികൾ, നാടൻപാട്ട്, നാടകം, താലപ്പൊലി എന്നിവ ഉത്സവദിവസങ്ങളിൽ നടക്കും.