ഹരിപ്പാട്: ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുക, മതേതര മൂല്യങ്ങൾ നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹരിപ്പാട്, കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 8 രാത്രി 8 വരെ തൃക്കുന്നപ്പുഴ ജംഗ്ഷനിൽ ഉപവാസ യജ്ഞം നടത്തും. നിയോജക മണ്ഡലത്തിലെ കോൺഗ്രസ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കുന്ന ഉപവാസം ആലപ്പുഴ ഡി.സി.സി.പ്രസിഡന്റ് അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്യും. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.വിനോദ് കുമാർ പാണ്ഡവത്ത് അദ്ധ്യക്ഷനാകും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റി പ്രസിഡന്റ് എം.ആർ.ഹരികുമാർ അദ്ധ്യക്ഷനാകും.