മാവേലിക്കര: കേളി ചിന്താധാരയുടെ ആഭിമുഖ്യത്തിൽ ഡോ.ടി.എൻ.ശേഷൻ അനുസ്മരണ സമ്മേളനം നടത്തി. ഡോ.ജേക്കബ് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭരണയന്ത്രത്തിൽ അഴിമതിയില്ലാതെ പലതും ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചു തന്ന ആളാണ് ടി.എൻ.ശേഷനെന്ന് അദ്ദേഹം പറഞ്ഞു. കേളി പ്രസിഡന്റ് പ്രൊഫ.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി ജോൺ.കെ.മാത്യു, പ്രൊഫ.വി.സി.ജോൺ, സോമശേഖരൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.