a

മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ സനാതന ധർമസേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മകരഭരണി മഹോത്സവത്തിന് തുടക്കമായി. മകരഭരണി മഹോത്സവ ഉദ്ഘാടനവും 10ാമത് ചെട്ടികുളങ്ങര അമ്മ സനാതനധർമ സേവാ പുരസ്കാര സമർപ്പണവും മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ നിർവ്വഹിച്ചു. പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷനായി. ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ചെട്ടികുളങ്ങര അമ്മ സനാതന ധർമ സേവാ പുരസ്കാരം ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫ.ഡോ.ബി. പത്മകുമാർ ഏറ്റുവാങ്ങി. ചെട്ടികുളങ്ങര പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.ചന്ദ്രശേഖരപിള്ള വിദ്വാൻ എസ്.രാമൻനായർ അനുസ്മരണ നടത്തി. സനാതനധർമ്മ സേവാസംഘം സെക്രട്ടറി വി.രാധാകൃഷ്ണപിള്ള സ്വാഗതവും ട്രഷറർ ഗോകുലം രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് യജ്ഞാചാര്യൻ ഡോ.മണ്ണടിഹരി ഭദ്രദീപം തെളിയിച്ച് യജ്ഞം ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, തുടർന്ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12.45ന് നാരായണീയ പാരയണം, 1ന് അന്നദാനം, വൈകിട്ട് 5ന് പ്രഭാഷണം എന്നിവ നടക്കും.