h

ഹരിപ്പാട്: മുതുകുളം പാർവതിയമ്മയുടെ 116-ാം ജന്മവാർഷികത്തിന്റ ഭാഗമായി നടത്തിയ അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉ്ദഘാടനം ചെയ്തു. പാർവതിയമ്മ സാഹിത്യ പുരസ്‌കാരം ഇ.കെ.ഷീബക്ക് രമേശ് ചെന്നിത്തല സമ്മാനിച്ചു. മുതുകുളം പാർവതിയമ്മ സ്മാരക ട്രസ്റ്റിന്റെ ആദ്യകാല ചെയർമാനായിരുന്ന ചാമ്പക്കുന്നത്ത് എൻ.പുരുഷോത്തമനെയും രമേശ് ചെന്നിത്തല ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ ചേപ്പാട് ഭാസ്‌കരൻ നായർ അദ്ധ്യക്ഷനായി. സാമൂഹിക ചിന്തകയും എഴുത്തുകാരിയുമായ ഡോ.പി.ഗീത മുഖ്യപ്രഭാഷണം നടത്തി. ടി.കെ.വിനോദൻ പുരസ്‌കാരത്തിന് അർഹമായ 'മഞ്ഞ നദികളുടെ സൂര്യൻ' കൃതിയെ പരിചയപ്പെടുത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആനന്ദൻ ചികിത്സാ സഹായ വിതരണം നിർവഹിച്ചു. ട്രസ്റ്റ് നടത്തിയ സാഹിത്യ മത്സരങ്ങളിൽ വിജയികളായവർക്കുളള സമ്മാനങ്ങൾ ഡോ.ടി.കെ.ബാലചന്ദ്രൻ വിതരണം ചെയ്തു. ആർ.മുരളീധരൻ, സജിത്ത് ഏവൂരേത്ത്, ഡി.അംബുജാക്ഷി, സുസ്മിത ദിലീപ്, എൻ.രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.