മാവേലിക്കര: സീനിയർ സിറ്റിസൺ​സ് ഫോറം പൊതുയോഗം മാവേലിക്കര അഡി​ഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് ജഡ് ജി​ രണ്ട് സി.എസ്.മോഹിത് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് പോൾ മത്തായി അദ്ധ്യക്ഷനായി. പ്രൊഫ.ടി​.കെ.സോമശേഖരൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. എസ്.ശിവപ്രസാദ്, സി.ചന്ദ്രശേഖരപിള്ള, കെ.ഗംഗാധരപണിക്കർ, പി.കെ.പീതാംബരൻ, എൻ.എസ്.ചന്ദ്രശേഖരൻതമ്പി എന്നിവർ സംസാരിച്ചു.