കുട്ടനാട് : എസ്.എൻ.ഡി.പി യോഗം നാലാം നമ്പർ കുന്നുമ്മ കാവാലം ശാഖയുടെയും മങ്കൊമ്പ് കീട നിരീക്ഷണകേന്ദ്രത്തിന്റെയുംസംയുക്താഭിമുഖ്യത്തിൽ ദിശ 2020 കാർഷിക സെമിനാറും നെൽകർഷകർക്ക് ബോധവത്കരണ ക്ലാസും ഇന്ന് രാവിലെ 10 മുതൽ ശാഖാആഡിറ്റോറിയത്തിൽ നടക്കും. മോളി ടി. ജോസ് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് പ്രസിഡന്റ്കെ പി കണ്ണൻ അദ്ധ്യക്ഷത വഹിക്കും. കാവാലം അസി. അഗ്രിക്കൾച്ചറൽ ഓഫീസർ ദാക്ഷായണി മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ജിഷാജി,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റീനാമോൾ ജോമോൻ, 2817ാം നമ്പർ ശാഖ പ്രസിഡന്റ് മുരുകൻ കേശവൻ കട്ടക്കുഴി പാടശേഖരസമിതി പ്രസിഡന്റ്തോമസ് വർഗീസ്, മണലോരിക്കൽ പാടശേഖരസമിതി പ്രസിഡന്റ്സികെ മോനപ്പൻതുടങ്ങിയവർസംസാരിക്കും.
ശാഖ സെക്രട്ടറി കെ.സി ഷാജിമോൻ സ്വാഗതവും വൈസ് പ്രസിഡന്റ് ടി.എം. മോഹൻദാസ് നന്ദിയും പറയും.