എടത്വാ: കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊടുപ്പുന്ന വികസന സമതിയുടെ നേതൃത്വത്തിൽ എടത്വാ ജല അതോറിട്ടകി ഫീസ് പടിക്കൽ ധർണ നടത്തി. കുടവും, ബക്കറ്റും പ്ലേ കാർഡുകളുമേന്തി കുട്ടികളും സ്ത്രീകളുമടക്കം നൂറ് കണക്കിന് പേർ പങ്കെടുത്തു. കൊടുപ്പുന്നയിൽ കുടിവെള്ളം ലഭിക്കാത്ത പ്രദേശങ്ങളിൽ പൈപ്പ് ലൈൻ വലിച്ച് പൊതുടാപ്പ് സ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് വാട്ടർ അതോറിട്ടി അസി.എൻജിനിയർ സമരക്കാർക്ക് ഉറപ്പു നൽകി.
വികസന സമിതി പ്രസിഡന്റ് പി.എൻ. കൃഷ്ണൻപോറ്റി ധർണ ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് മോൻസി സോണി, ബ്ലോക്ക് അംഗം പോളി തോമസ്, എടത്വാ, തലവടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ ഗോപകുമാർ, ബൈജു ജോസഫ്, അജിത്ത് കുമാർ പിഷാരത്ത്, പൊതു പ്രവർത്തകരായ ജോസഫ് കെ.നെല്ലുവേലിൽ, ശശീന്ദ്രബാബു, കെ.പി ഹരികുമാർ, അഡ്വ. സുദർശന കുമാർ, കെ.ആർ. അരവിന്ദാക്ഷൻ നായർ, അഡ്വ. അനിൽബോസ്, കുര്യൻ ജെ. മാത്യു, വാസുദേവൻ പോറ്റി, ജെ.റ്റി.റാംസെ, കമലമ്മ, വികസന സമതി സെക്രട്ടറി കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.