ആലപ്പുഴ: നഗരസഭാ ചെയർമാന്റെ പ്രവർത്തനം തടസപെടുത്താൻ എൽ.ഡി.എഫും ബി.ജെ.പിയും നടത്തുന്ന അനാവശ്യ പ്രതിഷേധത്തെ നേരിടുവാൻ ബീച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. യോഗം എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്.ഡൊമനിക് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, സി.വി.മനോജ്കുമാർ, ബഷീർ കോയാപറമ്പിൽ, മോളി ജേക്കബ്, ലൈലാബീബി, ബോബൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.