ആലപ്പുഴ: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഭരണഘടനയേയും നിലവിലിരിക്കുന്ന മറ്റ് നിയമങ്ങളെയും അവഹേളിക്കും വിധം ചിത്രങ്ങൾ പോസ്റ്റ് ചെയ്തും ഷെയർ ചെയ്തും ജനങ്ങളിൽ ഭീതിയുളവാക്കുന്നവരെ തടയാൻ ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ തേഡ് ഐ' എന്ന പേരിൽ ദ്രുതകർമ്മ പദ്ധതിക്കു തുടക്കമായി.

ദുരുദ്ദേശ പരമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 9497910007 എന്ന നമ്പരിൽ അറിയിക്കാം. വ്യക്തികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഫോൺ: 1090 (ക്രൈം സ്റ്റോപ്പർ), 100 (കൺട്രോൾ റൂം) എന്നീ സംവിധാനങ്ങൾക്ക് പുറമേയാണ് ഓപ്പറേഷൻ തേഡ് ഐക്ക് മാത്രമായി നമ്പർ സജ്ജീകരിച്ചത്.