അമ്പലപ്പുഴ: നീർക്കുന്നത്ത് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം ദേശീയപാതക്കരികിൽ നിർമ്മിക്കുന്ന സി.എച്ച്. സെന്റർ ആസ്ഥാന മന്ദിരത്തിന്റെ തറക്കല്ലിടീൽ അബ്ദുള്ള തങ്ങൾ അൽഹൈദറൂസി നിർവഹിച്ചു.
എ.എം നസീർ അദ്ധ്യക്ഷത വഹിച്ചു. എ.ആർ.സലാം, മുഹമ്മദ് രാജ, നാസർ, ഇബ്രാഹിംകുട്ടിവിളക്കേഴo, ഗ്രാമ പഞ്ചായത്തംഗം ഷമീർ, ഖാൻസാഹിബ്, കമാൽ എം മാക്കിയിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി യു. അഷറഫ് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി എ.എ റസാക്ക് നന്ദിയും പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായി രൂപീകരിച്ച സി.എച്ച്. സെന്ററിന്റെ നേതൃത്വത്തിൽ പത്ത് വർഷമായി മുടങ്ങാതെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭക്ഷണ വിതരണവും ആംബുലൻസ് സേവനവും നടത്തുന്നുണ്ട് മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ ബി.എ. ഗഫൂർ, നസീം ഹരിപ്പാട്, ബഷീർ തട്ടാ പറമ്പിൽ, നജ്മൽ ബാബു, ഹംസ കുഴിവേലി, ജബ്ബാർ കൂട്ടോത്തറ, അഹമ്മദ്, മുഹമ്മദ് കബീർ, നൗഷാദ് സുൽത്താന, ഷുഹൈബ് അബ്ദുള്ള, ഷരീഫ് മൂത്തേടം, റഫീഖ് മാമൂട്, ബക്കർ എസ്.എം.ജെ , ഷംസ് വി.എസ്,അൽത്താഫ് സുബൈർ, നാസർ താജ്, അബ്ദുള്ള മോറീസ്, റഷീദ് മാടവന എന്നിവർ പങ്കെടുത്തു.