വള്ളികുന്നം: ബി.ജെ.പിയുടെ പൗരത്വ ഭേദഗതി നിയമ വിശദീകരണ യോഗം നടക്കുന്നതിന് മുന്നോടിയായി വള്ളികുന്നം കാഞ്ഞിരത്തിൻ മൂട്ടിൽ വ്യാപാരികളുടെ കടയടച്ച് പ്രതിഷേധം.
വൈകുന്നേരം അഞ്ച് മണിയോടെയാണ് ബി.ജെ.പിയുടെ പൗരത്വ ഭേദഗതി നിയമ വിശദീകരണ പൊതുയോഗം. ഇതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ ഒന്നടങ്കം കടകളടച്ച് സ്ഥലം വിട്ടത്. ബി.ജെ.പി നടപടികളോട് പ്രതിഷേധ സൂചകമായാണ് കടകൾ അടച്ചിടുന്നതെന്ന് വ്യാപാരികൾ പറയുന്നു.
കായംകുളത്ത് സമാനമായി പൊതുയോഗം തുടങ്ങുന്നതിന് മുന്നേ വ്യാപാരികൾ കടയടച്ച് പോയിരുന്നു. അമ്പലപ്പുഴ വളഞ്ഞവഴിയിലാണ് ഇത്തരത്തിലുള്ള പ്രതിഷേധത്തിന് തുടക്കമിട്ടത്