മാവേലിക്കര : എസ്.എൻ.ഡി.പി യോഗം കട്ടച്ചിറ മങ്കുഴി 330ാം നമ്പർ ശാഖയിലെ അഞ്ചാമത് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം ഇന്ന് മുതൽ 30 വരെ നടക്കും.ക്ഷേത്രേ തന്ത്രി സുജിത്ത് തന്ത്രി, മേൽശാന്തി സുധൻ സ്വാമി, ക്ഷേത്രാചാര്യൻ സ്വാമി ശിവബോധാനന്ദ എന്നിവർ ഗുരുക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഇന്ന് രാവിലെ 7ന് ശാഖ പ്രസിഡന്റ് എസ്.സുനിൽ കുമാർ കോമളത്ത് പതാക ഉയർത്തും. 9ന് വാഹന വിളംബരഘോഷയാത്ര ഗുരുക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ശാഖായോഗം അതിർത്തിയിലൂടെ പ്രദക്ഷിണം നടത്തി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. 12ന് സമൂഹ പ്രർത്ഥന, മഹാഗുരുപൂജ, ഉച്ചക്ക് 1ന് മഹാപ്രസാദമൂട്ട്, രാത്രി 8ന് ഭക്തിഗാനസുധ.
നാളെ രാവിലെ 7ന് ശാന്തിഹവനം, 10ന് ഗുരുദേവ പ്രഭാഷണം, ഉച്ചക്ക് 12.30ന് സമൂഹപ്രാർത്ഥന, 1ന് അന്നദാനം, വൈകിട്ട് 5.40ന് മഹാ സർവൈശ്വര്യപൂജ. സമാപന ദിവസമായ 30ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10 മുതൽ കലശപൂജ, കലശാഭിഷേകം, മഹാഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഉച്ചക്ക് 1ന് മഹാപ്രസാദമൂട്ട് എന്നിവ നടക്കും. ശാഖായോഗം പ്രസിഡന്റ് എസ്.സുനിൽ കുമാർ കോമളത്ത്, വൈസ് പ്രസിഡന്റ് പി.ഓമനക്കുട്ടൻ കലാഭവനം, സെക്രട്ടറി കൃഷ്ണൻകുട്ടി.പി ഗോകുലം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.