photo

ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിന് മാതൃകാ പഞ്ചായത്ത് പദവി പ്രഖ്യാപനവും സമ്മേളനോദ്ഘാടനവും അഡ്വ. എ എം. ആരിഫ് എം.പി നിർവഹിച്ചു. . ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാഹരിദാസ് അദ്ധ്യക്ഷ വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ മുഖപ്രഭാഷണം നടത്തി. അഡ്വ.കെ.ടി.മാത്യു, പി.എ. ജുമൈലത്ത്, ബിജു, ലോറൻസ് പീറ്റർ, കെ.എസ്.രാജേഷ് എന്നിവർ സംസാരിച്ചു. വൈസ്.പ്രസിഡന്റ് പി. അനിൽകുമാർ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.റാഷിദ നന്ദിയും പറഞ്ഞു.