photo

ചേർത്തല : കാൻസർ രോഗം ബാധിച്ച് മരിച്ച മുനിസിപ്പൽ 16ാം വാർഡിൽ മാം കൂട്ടത്തിൽ മ​റ്റത്തിൽ പരേതനായ രാധാകൃഷ്ണന്റെ കുടുംബത്തിന് മരുത്തോർവട്ടം ഗ്രാമോദയം ചാരി​റ്റബിൾ ട്രസ്​റ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയ സ്‌നേഹഭവനത്തിന്റെ താക്കോൽദാനം ട്രസ്​റ്റിന്റെ മുഖ്യ രക്ഷാധികാരിയും കോക്കോടഫ്​റ്റ് സി.ഇ.ഒയുമായ പി.മഹാദേവൻ നിർവഹിച്ചു.ട്രസ്റ്റ് വൈസ് പ്രസിഡന്റ് സൈഗാൾ അമ്പാടി അദ്ധ്യനായി.രക്ഷാധികാരികളായ സൈറസ് റോസ് ഗാർഡൻസ്,മുഹമ്മദ് യഹിയ എന്നിവരും പ്രൊഫ.നിഷാറാണി,മനു പാലിയത്തറ,കിഷോർ,സുധി,സന്തോഷ് കുമാർ,വിഷ്ണു കുമാർ,വിഷ്ണു വേണുഗോപാൽ,സിജി ജോൺ,രാജീവ് ജേക്കബ്,ജയകുമാർ,രമേഷ്,ജെ.പി.പ്രശാന്ത്,ബിജു മരുത്തോർവട്ടം മനോജ് എന്നിവരും പങ്കെടുത്തു. സെക്രട്ടറി ജെ.പി.വിനോദ് സ്വാഗതവും ട്രഷറർ നോബിൻ പുത്തൻ മഠം നന്ദിയും പറഞ്ഞു.രണ്ടരലക്ഷം രൂപ മുടക്കിയാണ് ട്രസ്റ്റ് വീട് നിർമ്മിച്ച് നൽകിയത്.