ചാരുംമൂട്: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പാലമേൽ വടക്ക് യൂണിറ്റിന്റെ വാർഷിക സമ്മേളനം കെ.പി.നാരായണക്കുറുപ്പ് നഗറിൽ സംസ്ഥാന കൗൺസിലർ പി.അരവിന്ദാക്ഷൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് പി.കൃഷ്ണൻ ഉണ്ണിത്താൻ അധ്യക്ഷനായി.സാഹിത്യ പുരസ്ക്കാരം നേടിയ വിശ്വൻ പടനിലത്തെ ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോർജ്ജ് വർഗീസും, മുതിർന്ന അംഗങ്ങളെ യൂണിറ്റ് രക്ഷാധികാരി പി.രാമചന്ദ്രൻ ഉണ്ണിത്താനും, മികച്ച കർഷകരെ ജില്ലാ പ്രസിഡന്റ് എൻ.സുന്ദരേശനും ആദരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വിശ്വൻ പടനിലം അനുമോദിച്ചു. ബ്ലോക്ക് സെക്രട്ടറി എം.ജോഷ്വാ സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി സി.റ്റി.മോഹനൻ പ്രവർത്തന റിപ്പോർട്ടും ഖജാൻജി ബി.രാജമ്മ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി. കൃഷ്ണൻ ഉണ്ണിത്താൻ പ്രസിഡൻറ്, ഇ.കെ.രാജൻ,വി.നടരാജൻ, കെ.പി.രവീന്ദ്രൻ വൈസ് പ്രസിഡൻറുമാർ, സി.റ്റി.മോഹനൻ സെക്രട്ടറി, ടി​.ജി.ഗോപിനാഥൻപിള്ള, കെ.രാജൻ, ജി.കമലമ്മ ജോ. സെക്രട്ടറിമാർ, ജി.ജനാർദ്ദനൻ ആചാരി ഖജാൻജി എന്നിവരെ ഭാരവാഹികളായി തി​രഞ്ഞെടുത്തു. കെ.ജി.മാധവൻ പിള്ള, എസ്.സാവിത്രിയമ്മ, കെ.രവീന്ദ്രൻ,കെ.തുളസിയമ്മ, തുടങ്ങിയവർ സംസാരിച്ചു. ക്ഷാമ ബത്താ കുടിശിക അനുവദിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തിരമായി നടപ്പാക്കുക, ശമ്പള പെൻഷൻ പരി​ഷ്കരണം യഥാസമയം നടപ്പാക്കുക, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക തുടങ്ങിയ പ്രമേയങ്ങൾ അംഗീകരിച്ചു.