ചേർത്തല:എസ്.എൽ പുരം നെടുംമ്പുറം ഷൺമുഖ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും തൈപ്പൂയക്കാവടി മഹോത്സവവും 29 മുതൽ ഫെബ്രുവരി 8 വരെ നടക്കും. ഹരിപ്പാട് സുരേഷ് പ്രണവശേരിയാണ് യജ്ഞാചാര്യൻ.29 വൈകിട്ട് 6.30 ന് സി.എം.മുരളീധരൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ വിഗ്രഹ പ്രതിഷ്ഠ.ശ്യാമള വിക്രമൻ ദീപ പ്രകാശനം നിർവഹിക്കും. 30 ന് രാവിലെ പത്തിന് വരാഹാവതാരം , 31 ന് രാവിലെ പത്തിന് നരസിംഹാവതാരം.ഫെബ്രുവരി
ഒന്നിന് രാവിലെ ഒൻപതിന് ശ്രീകൃഷ്ണാവതാരം .2 ന് രാവിലെ പതിനൊന്നി11ന് ഗോവിന്ദപട്ടാഭിഷേകം.3 ന് രാവിലെ 11ന് രുക്മിണീ സ്വയംവരം.ഫെബ്രുവരി 4ന് കുചേലഗതി , 5 ന് രാവിലെ പത്തിന് അവഭൃഥസ്‌നാനം.6 ന് മഹോത്സവം ഒന്നാം ദിവസം വൈകിട്ട് 7:30 ന് ഡാൻസ്.7 ന്വൈകിട്ട് 4 ന് കാവടിവരവ്, 8 ന് സംഗീത സദസ്. 8 ന് രാവിലെ 5 ന് കാവടി അഭിഷേകം,രാത്രി 8:30 ന് നാടകം.