ചേർത്തല:വയലാർ ഫാൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എസ്.എൽ.പുരം വയലാർ രാമവർമ മെമ്മോറിയൽ ഹാളിൽ ചേർന്ന യോഗത്തിൽ പി. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കരപ്പുറം രാജശേഖരൻ സന്ദേശം നൽകി. ജോഷ്വാ എസ്. മാലൂർ, രതീഷ്, ജയകുമാർ എന്നിവർ സംസാരിച്ചു.