ambala

അമ്പലപ്പുഴ : തകഴി ജംഗ്ഷനിലെ ഓട നിർമ്മാണം പൂർത്തിയാകാത്തത് നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമാകുന്നു. അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാത നിർമ്മാണത്തിന്റെ ഭാഗമായാണ് തകഴിയിൽ ഓട നിർമാണം ആരംഭിച്ചത്.എന്നാൽ, റോഡു നിർമാണം പൂർത്തിയായിട്ടും ഓട നിർമാണം പൂർത്തിയായില്ല. ഓട നിർമാണം പൂർത്തീകരിച്ച് നാട്ടുകാരുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തകഴിയിലെ ഓട്ടോ റിക്ഷാ ഡ്രൈവർമാരുടെ കൂട്ടായ്മയായ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കരുമാടിയിലെ പൊതുമരാമത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണ അഡ്വ.പി.സുപ്രമോദം ഉദ്ഘാടനം ചെയ്തു.പി.എൻ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കരുമാടി മോഹനൻ മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി ഹരിദാസ് തളിക്കൽ, ദേശീയ മനുഷ്യാവകാശ സമിതി ജില്ലാ സെക്രട്ടറി വി.ഉത്തമൻ അമ്പലപ്പുഴ,കുമാർ, പ്രദീപ്, സുരാജ്, അനീഷ്, എമിലി തോമസ്, മഹേശ്വരൻ.എസ് എന്നിവർ സംസാരിച്ചു.