കായംകുളം: കൃഷ്ണപുരം കാപ്പിൽ മേക്ക് നാനാശേരിൽ ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാപ്പ്കെട്ട് വ്രതാനുഷ്ഠാനം 31ന് ആരംഭിച്ച് ഫെബ്രുവരി 8ന് തൈപ്പൂയ മഹോത്സസവത്തോടെ സമാപിക്കും.

രാവിലെ ഉഷഃപൂജ, പ്രഭാത ഭക്ഷണം, സ്കന്ദപുരാണ പാരായണം ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ദീപാരാധന എന്നിവ നടക്കും. 31ന് രാവിലെ 11 ന് കാപ്പ് പൂജ, കാപ്പ് കെട്ട് 1ന് രാത്രി 8ന് കരോക്കേ ഗാനമേള, 2ന് രാത്രി പ്രഭാഷണം, 3ന് രാത്രി 8ന് ഗാനസന്ധ്യ, 4ന് രാത്രി 8ന് ഭക്തിഗാനസന്ധ്യ, 5ന് രാത്രി 8ന് തിരുവാതിരക്കളി, 6ന് നൃത്തസന്ധ്യ, 7ന് രാവിലെ 9ന് കാവടിനിറ തുടർന്ന് കാവടി ഭിക്ഷാടനം, രാത്രി 8ന് നാടകം, 8ന് രാവിലെ 7.30ന് തൈപ്പൂയ പ്പൊങ്കൽ വൈകിട്ട് 4ന് കാവടി ഘോഷയാത്ര. എതിരേൽപ് കുറക്കാവ് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും.