ഹരിപ്പാട്: കുട്ടൻവൈദ്യർ സ്മാരക ആദ്ധ്യാത്മിക പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടൻ വൈദ്യർ അനുസ്മരണവും പുരസ്കാര സമർപ്പണവും ഫെബ്രുവരി 9ന് രാവിലെ 9.30ന് നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കും. വിദ്യാസാഗർ ഗുരുമൂർത്തി ഉദ്ഘാടനം നിർവ്വഹിക്കും. പുരസ്കാര ജേതാവ് കൺമണിയ്ക്ക് അദ്ദേഹം പുരസ്കാര സമ്മാനിക്കും. പ്രസിഡന്റ് സാംജോസ് അദ്ധ്യക്ഷനാകും.