ആലപ്പുഴ: പുളിക്കീഴ്, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലൂടെ ഉപ്പുവെള്ളം കയറുന്നതിനാൽ ദേശീയജലപാതയുടെ ഭാഗമായ ടി.എസ് കനാലിലെ ലവണാംശം വളരെ ഉയർന്ന നിലയിലായതിനാൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് മങ്കൊമ്പ് പ്രോജക്ട് ഡയറക്ടർ(പെസ്റ്റിസൈഡ്) അറിയിച്ചു.
ഉപ്പുവെള്ളം അച്ചൻകോവിലാറ്റിലേക്കും വ്യാപിച്ചിട്ടുണ്ട്. ദേശീയ ജലപാതയുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടുകളിലും ലവണാംശം അധികരിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഈ ജലസ്രോതസുകളിൽ നിന്നും വെള്ളം കയറ്റുന്നതും കരുവാറ്റ, പള്ളിപ്പാട്, ഹരിപ്പാട്, ചെറുതന, വീയപുരം കൃഷിഭവനുകളുടെ പരിധിയിൽ വരുന്നതുമായ പാടശേഖരങ്ങളിലെ കർഷകർ പ്രത്യേകം ശ്രദ്ധിക്കണം. ലവണാംശം രണ്ടിന് മുകളിലുള്ള വെള്ളം കൃഷിയിടങ്ങളിൽ കയറ്റാൻ പാടില്ലെന്ന് ഡയറക്ടർ അറിയിച്ചു.